chittayam

പത്തനംതിട്ട : പന്തൽ, ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

കേ​ര​ളാ​ ​സ്റ്റേ​റ്റ് ​ഹ​യ​ർ​ ​ഗു​ഡ്സ് ​ഓ​ണേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​​ ​ഉ​ദ്ഘാ​ട​നം ചെയ്യുകയായി​രുന്നു അദ്ദേഹം.

മറ്റുപ്രവർത്തന മേഖലകൾ പോലെ പന്തൽ, ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരും അവശ്യ സർവ്വീസാണ്. ഈ രംഗത്തെ ജീവനക്കാർ നിരവധിയായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അവയ്ക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. പ്രസാദ് തട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് തുടങ്ങിയവർ സംസാരിച്ചു.