പന്തളം: അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇന്ന് രാവിലെ 9 .30ന് പന്തളം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ നടക്കും.
ജില്ലാ പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്യും. അടൂർ ഡിവൈ.എസ്.പി ആർ.ബിനു അദ്ധ്യക്ഷത വഹിക്കും. പഠനോപകരണ വിതരണംഡി.വൈ.എസ്.പി.പ്രദീപ്കുമാർ നിർവഹിക്കും. , മെഡിക്കൽ ക്യാമ്പിന് ഡോ. സഹദേവൻ് നേതൃത്വം നൽകും. ഡിവൈ. എസ്. പി ആർ. ജയരാജ്, എക്‌സൈസ് പ്രിവന്റിവ് ഓഫീസർ വി. ഹരീഷ് കുമാർ, സി.ഐ.എസ്.ശ്രീകുമാർ, എസ്.ഐ. 'എസ്.ശ്രീജിത്ത്, കെ.ബി.അജി.റ്റി.എൻ അനിഷ് എന്നിവർ ക്ളാസെടുക്കും.