പന്തളം: പൊലീസ് ഫോട്ടോഗ്രാഫർ ജി.ജദേവ് കുമാറെടുത്ത തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട ഫോട്ടോകളുടെ പ്രദർശനം ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു. പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ, ട്രഷറർ ദീപാ വർമ്മ, കമ്മിറ്റിയംഗം അരുൺ വർമ്മ, തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള, വലിയ കോയിക്കൽ ക്ഷേത്രം എ.ഒ.എസ്.വിനോദ് കുമാർ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ആഘോഷ് വി.സുരേഷ് എന്നിവർ പങ്കെടുത്തു.