കോന്നി: ഗവ.മെഡിക്കൽ കോളേജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളേജ് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ യോഗം വിളിച്ചു ചേർക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി അംഗം ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, പ്രൊഫ.ബാബു ചാക്കോ,കെ.പി.തോമസ്, ഹരികുമാർ പൂതംങ്കര, ശാന്തിജൻ ചൂരക്കുന്നേൽ, രാജൻ പടിയറ, ഏബ്രഹാം ചെങ്ങറ, രാജൻ.പി.ഡി .റോജി ഏബ്രഹാം,ജി.ശ്രീകുമാർ, പ്രവീൺ പ്ലാവിളയിൽ, മോൻസി ഡാനിയൽ, രവിപിള്ള, ശോഭന സദാനന്ദൻ, ജോൺ വട്ടപ്പാറ, ജോസ് എന്നിവർ പ്രസംഗിച്ചു.