
കോന്നി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 29 മുതൽ ജനുവരി 1 വരെ പത്തനംതിട്ടയിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. എസ്.എൻ.ഡി.പി യോഗം 82 നമ്പർ കോന്നി ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് നൽകിയ നിവേദനത്തെ തുടർന്നാണ് ശിവഗിരിയിലേക്ക് ട്രാൻ.സർവീസ് നടത്താൻ തീരുമാനിച്ചത്. പത്തനംതിട്ടയിൽ നിന്ന് രാത്രി 8ന് പുറപ്പെട്ട് ശിവഗിരിയിൽ എത്തി രാത്രി വിശ്രമത്തിന് ശേഷം രാവിലെ 6.30 ന് തോന്നയ്ക്കൽ, ചെമ്പഴന്തി, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി തിരികെ വൈകിട്ട് കോന്നി വഴി പത്തനംതിട്ടയിൽ തിരികെ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബസ് സർവീസിന് ടിക്കറ്റ് ചാർജ് 630 രൂപയാണ്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ഫോൺ: 9495752710, 9946797929.