മല്ലപ്പള്ളി :മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യന്റെ ഒഴിവുണ്ട്. 13ന് രാവിലെ 10.30ന് ആശുപത്രി കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. 2022 ഡിസംബർ 1ന് 40 വയസാണ് ഉയർന്ന പ്രായപരിധി. ബി.എസ്.സി എം.എൽ.ടി /ഡി.എം.എൽ.ടി കോഴ്സ് പാസായവർക്കും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.