 
അടൂർ :കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യയോജന - യുവ കേരളം പദ്ധതികളുടെ ഭാഗമായി കോഴ്സ് പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളുടെ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺ വത്സല കുമാരി എന്നിവർ പ്രസംഗിച്ചു.