anto
ബോ​ധി​ഗ്രാം​ ​പ​ന്ത്ര​ണ്ടാം​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം ​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​ഡോ.​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി,​ ​ബോ​ധി​ഗ്രാം​ ​സ്ഥാ​പ​ക​ൻ​ ​ജോ​ൺ​ ​ശാ​മു​വേ​ൽ,​ ​ഡി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​മോ​ഹ​ൻ​രാ​ജ് ​ തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

അടൂർ : ശശി തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ നേതാക്കളോ പ്രവർത്തകരോ പങ്കെടുക്കരുതെന്ന് ഡി.സി.സി നേതൃത്വം പറഞ്ഞിരുന്നില്ല. എന്നാൽ, ജില്ലയിലെ എ, എെ ഗ്രൂപ്പ് നേതാക്കൾ അണികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു മറികടന്ന് ഇരു ഗ്രൂപ്പുകളിലെയും അടൂരിലെ പ്രമുഖ ഭാരവാഹികൾ തരൂരിന്റെ പ്രസംഗം കേൾക്കാനെത്തി. അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ശശി തരൂരിനെ സ്വീകരിച്ചത്. ഏറത്ത്, ഏനാത്ത് മണ്ഡലം പ്രസിഡന്റുമാർ ഒഴികെ മറ്റു മണ്ഡലം പ്രസിഡന്റുമാർ പങ്കെടുത്തു. തരൂരിന്റെ പന്തളത്തെയും അടൂരിലെയും പരിപാടികളുടെ മുഖ്യസംഘാടകർ മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജിയുമായിരുന്നു.

കെ.എസ്.ശബരീനാഥൻ എം.എൽ.എ, മുൻ എം.എൽ.എ കെ.കെ.ഷാജു, തുവയൂർ ബാലൻ, എം.ആർ.ജയപ്രസാദ്, ഏഴംകുളം അജു, ഡി.ഗോപി മോഹൻ, ബിനു ചക്കാലയിൽ, ഉമ്മൻ തോമസ്, മഞ്ജു വിശ്വനാഥ്, ഇളംപള്ളിൽ രാധാകൃഷ്ണൻ, പഴകുളം സുഭാഷ്, പഴകുളം സതീഷ്, രതീഷ് സദാനന്ദൻ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഡി.കെ.ജോൺ എന്നിവർ പങ്കെടുത്തു.

എ, ഗ്രൂപ്പ് നേതാക്കളായ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ, ഐ ഗ്രൂപ്പ് നേതാക്കളായ പഴകുളം മധു, അഡ്വ.ബിജു വർഗീസ്, എസ്.ബിനു എന്നവിരാണ് പങ്കെടുക്കാതിരുന്നത്.