മല്ലപ്പള്ളി : മല്ലപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വാർഷിക പൊതുയോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സജി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പാലാഴി, ടി.പി. ഭാസ്കരൻ , പി.കെ. തോമസ് ,ജി.സതീഷ് ബാബു ,ജോർജ് വർഗീസ്, തോമസ്.ടി. തുരുത്തിപ്പള്ളി,കെ.ജി സാബു ,എസ്. സ്നേഹാറാണി, അനില ഫ്രാൻസിസ്,ടി.ജി.രഘുനാഥപിള്ള, സാജൻ ഏബ്രഹാം ,കെ . ജയവർമ്മ ,പി.കുട്ടപ്പൻ. വി.പി ഫിലിപ്പോസ് , ജൂലി.കെ.വർഗീസ് ,എം.പി.പി നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. കർഷക കൂട്ടായ്മ,സംരംഭക കൂട്ടായ്മ ,നീതി സൂപ്പർമാർക്കറ്റ് എന്നിവ തുടങ്ങുന്നതിനും യോഗം തീരുമാനിച്ചു.