
അടൂർ : നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കോർണറിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. മണ്ണടി പരമേശ്വരൻ, സുരേഷ് കുഴിവേലി, മണ്ണടി മോഹൻ, അംജിത് അടൂർ,വല്ലാറ്റൂർ വാസുദേവൻപിള്ള , കെ.എൻ.രാജൻ, സാനു കടമ്പനാട് എന്നിവർ സംസാരിച്ചു. ആർ.അശോകൻ, എം.ആർ.ഗോപകുമാർ, ദിലീപ് കടമ്പനാട്, കെ.എൻ.രാജൻ, പി.എൻ.പ്രസാദ്, വിശ്വനാഥൻ, ബാലകൃഷ്ണൻ, ജോൺസൺ, രാജൻ ഉണ്ണിപ്പിള്ള ,സന്തോഷ് കുമാർ, സുജിത് തെങ്ങമം എന്നിവർ നേതൃത്വം നൽകി.