1
തൃശ്‌ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയ ഹോമത്തിനായി തയ്യാറാക്കിയ യജ്ഞശാല

പെരിങ്ങനാട് : തൃച്ഛേന്ദമംഗലം മഹാദേവ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമത്തിന് തുടക്കമായി.യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള മഹാദേവന്റെ ചതുർബാബു വിഗ്രഹം വഹിച്ചുള്ള ഘോഷയാത്ര ഇന്നലെ രാവിലെ 9ന് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളുടെയും സംഘങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ എത്തിച്ച് പ്രതിഷ്ഠ നടത്തി. ഇന്നലെ രാവിലെ മഹാ മൃത്യുഞ്ജയ ഹോമത്തിന് തുടക്കമായി. ചിറ്റമൃത്, പേരാൽ മൊട്ട് / എള്ള് ,കറുക ,ശുദ്ധമായ പശുവിൻ പാൽ, നെയ്യ്, പശുവിൻ പാലിൽ പാകം ചെയ്തെടുത്ത ഹവിസ് എന്നീ ദ്രവ്യങ്ങൾ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലി ആചാര്യന്മാർ മഹാദേവൻ സമർപ്പിക്കുന്ന ഹോമമാണിത് .ഏഴ് ദ്രവ്യങ്ങൾ പ്രത്യേകം പ്രത്യേകം 1008 സംഖ്യ വീതം ഏഴു ദിവസങ്ങളിലായിട്ടാണ് അർപ്പിക്കുന്നത് 10.30 ന് ക്ഷേത്രത്തിനുള്ളിൽ 108 കുടം വിശേഷാൽ ധാര, വൈകിട്ട് 5 30ന് ഭഗവതിസേവ വിവിധ ദിവസങ്ങളിൽ ഏഴിന് ഭജന ,പാഠകം ,പ്രഭാഷണം ഭക്തിഗാനസുധ ഓട്ടൻതുള്ളൽ എന്നിവയും നടക്കും .11ന് ഹോമം സമാപിക്കും.