World Soil Day
ലോക മണ്ണുദിനം
2014 ഡിസംബർ 5 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക മണ്ണുദിനം ആചരിക്കുന്നു. ഈ ദിനാചരണത്തിന് സർവ്വ പിന്തുണയും നൽകിയ തായ്‌ലൻഡ് രാജാവായിരുന്ന ഭൂമിബൊൽ അതുല്യതെജിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 5 ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. തായലന്റിന്റെ ദേശിയദിനം ലോക മണ്ണുദിനത്തിൽ തന്നെയാണ്.
International Volunteer Day
അന്താരാഷ്ട്ര സന്നദ്ധതാ ദിനം
1985ൽ യു.എൻ.പൊതുസഭ നിർബന്ധമാക്കിയ അന്താരാഷ്്ട്ര ആചരണമാണ് അന്താരാഷ്്ട്ര വികസന സന്നദ്ധതാ ദിനം ഡിസംബർ 5. ഇന്ന് 80ലധികം രാജ്യങ്ങളിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു.
തായ്‌ലന്റ്
Thailand
പണ്ട് സയാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ദേശീയ ദിനാചരണം ഡിസംബർ 5ന് ആണ്. 1939ലാണ് തായ്‌ലൻഡ് എന്ന നാമം സ്വീകരിക്കുന്നത്.