 
മല്ലപ്പള്ളി : ഐഎൻ.ടി.യു.സി തിരുവല്ല നിയോജക മണ്ഡലത്തിന്റെ അഭിമുഖ്യത്തിൽ വിലക്കയറ്റത്തിനെതിരെ മല്ലപ്പള്ളി ടൗണിൽ നടത്തിയ സായാഹ്നധർണ ഡി.സി.സി പ്രസിഡന്റ് സതിഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എ.ഡി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്, പി.എം റെജി മോൻ, ടി.പി.ഗിരീഷ് കുമാർ, എം.കെ സുഭാഷ് കുമാർ, ഗീതാ കുര്യാക്കോസ്, സാം പട്ടേരി, സിന്ധു സുഭാഷ്, കെ.ജി.സാബു, സുരേഷ് കുളത്തൂർ, ഷംസുദ്ദീൻ സുലൈമാൻ, സജി തോട്ടത്തിമലയിൽ, മണിലാൽ കവിയൂർ, സജി തേവരോട്ട്, ജോൺസൺ നാരകത്താനി, ഷൈബി ചെറിയാൻ, ലാലി വർഗീസ്, മിഥുൻ കെ.ദാസ് എന്നിവർ പ്രസംഗിച്ചു. ഇതിനുശേഷം ടൗണിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തിന് തമ്പി കട്ടാമല, കുഞ്ഞുമോൻ കൊല്ലത്തോട്ടത്തിൽ, ദേവദാസ് മണ്ണൂരാൻ, ജോബിൻ ആനിക്കാട്, പ്രസന്നൻ വെണ്ണിക്കുളം, ദീപുരാജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.