cars
കാവുംഭാഗം ജംഗ്‌ഷനിൽ അപകടത്തിൽപ്പെട്ട കാറുകൾ

തിരുവല്ല: തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാവേലിക്കര സ്വദേശിയായ പതിന്നാലുകാരനാണ് പരിക്കേറ്റത്. കാവുംഭാഗം ജംഗ്‌ഷനിൽ ഇന്നലെ പകൽ 11നാണ് അപകടം. കൊച്ചി എയർപോർട്ടിൽ നിന്നും യാത്രക്കാരുമായി പരുമലയിലേക്ക് പോകുകയായിരുന്ന ടാക്സി കാറും മാവേലിക്കരയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംസ്ഥാനപാത നവീകരിച്ചതോടെ ഇടിഞ്ഞില്ലം റോഡുമായി സംഗമിക്കുന്ന കാവുംഭാഗം ജംഗ്‌ഷനിൽ അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇവിടെ സിഗ്നൽ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ പൊലീസാണ് മിക്കപ്പോഴും ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.