 
കീരുകുഴി: പന്തളം ഉപജില്ലയിലെ ശാസ്ത്രമേള,കായികമേള, കലോത്സവം എന്നിവയിൽ വിജയികളായ നോമ്പിഴി ഗവ.എൽ.പി.സ്കൂളിലെ കുട്ടികളെ അനുമോദിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ .കെ ശ്രീകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്തംഗം ലാലി ജോൺ, റവ. ഫാ. ജോർജ് പെരുമ്പട്ടത്ത്, പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് രാജേഷ്, എസ്.എസ്.ജി.ചെയർമാൻ ഡോ.കെ.പി കൃഷ്ണൻകുട്ടി , അദ്ധ്യാപകരായ എസ്.ജയന്തി, എസ്.സിന്ധു,രാജശ്രീ ആർ.കുറുപ്പ്, സുമലത എന്നിവർ പ്രസംഗിച്ചു.സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ചർച്ച് കട്ടച്ചിറയിലെ ക്ലർജി ഫെലോഷിപ്പ് ആണ് ഉപഹാരങ്ങൾ നൽകിയത്.