ഓതറ : ഓതറ പഴയകാവ് - പുതുക്കുളങ്ങര - പരുമൂട്ടിൽ കടവ് റോഡ് , മൃഗാശുപത്രി - കനാൽപടി - പുങ്കയിൽപടി റോഡ് എന്നി​വ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓതറ റസിഡന്റ്‌സ് അസോസിയേഷൻ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.
അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഏബ്രഹാം പ്ലാവിനാൽ ഈപ്പനും രക്ഷാധികാരി ഓതറ സത്യനും കൂടിയാണ് നിവേദനം നൽകിയത്. എത്രയും പെട്ടെന്ന് രണ്ടു റോഡുകളുടെയും നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ സ്വീകരി​ക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.