15-kzhry-vanitha-sangham
എ​സ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ജനജാഗ്രതാ സ​ദസ് യൂണിയൻ പ്രസിഡന്റ് മോഹൻ ബാ​ബു ഉ​ദ്​ഘാട​നം ചെ​യ്യുന്നു

കോഴഞ്ചേരി : എ​സ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഡി.സുരേന്ദ്രൻ സ്മാരക ഹാളിൽ നടത്തിയ ജനജാഗ്രതാ സദസ് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ വ്യാപക പ്രചരണം വേണമെന്നും ഇതിനെതിരെ ബോതവത്ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിക്കൽ കൗൺസിലർ ഷീനാ അജി അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. കോഴഞ്ചേരി യൂണിയൻ പ്രസി​ഡന്റ് ജി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ ​കാക്ക​നാടൻ, കൗൺസിലർ മാരായ പ്രേംകുമാർ ​ മുളമൂട്ടിൽ, രാജൻ കുഴിക്കാല, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് സുവർണാ വിജയൻ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ സ്വാഗതവും യൂണിയൻ ട്രഷറർ ഉഷാറെജി നന്ദിയും പറഞ്ഞു.