
തിരുവല്ല : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെൻഡർ ക്യാമ്പയിന്റെ സി.ഡി.എസ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സുജാ പി.കെ അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരീഷ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതി മോൾ ജെ., വാർഡ് മെമ്പർമാരായ സന്ധ്യാമോൾ, മായാദേവി, ശ്യാം ഗോപി എന്നിവർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായുള്ള ടൂവീലർ റാലി പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രോഗ്രാമിൽ 13 വാർഡുകളിൽ നിന്നായി കുടുംബശ്രീ വനിതകൾ ടൂവീലർ റാലിയിൽ പങ്കെടുത്തു.