kinar
ഇടപ്പരിയാരം വരട്ടുചിറ മഞ്ജുനിവാസിൽ വീട്ടിലെ കിണർ ഇടഞ്ഞു താഴ്ന്ന നിലയിൽ

ഇലന്തൂർ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടപ്പരിയാരം വരട്ടുചിറ മഞ്ജുനിവാസിൽ സുരേന്ദ്രന്റെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. രാത്രി പത്തരയോടെ വലിയ ശബ്ദം കേട്ട് മുറ്റത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞത് കണ്ടത്.സുരേന്ദ്രനും ഭാര്യ ഭാനുമതിയുമാണ് വീട്ടിൽ താമസിക്കുന്നത്. ഇലന്തൂർ പഞ്ചായത്തിലും വില്ലേജിലും ദുരന്തനിവാരണ വിഭാഗത്തിലും അറിയിച്ചു.