ചെങ്ങന്നൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുളക്കുഴ ശ്രീനാരായണ ധർമ്മ സേവ സംഘം ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പല മധു,എം.ജി ശ്രീകുമാർ, ടി.സി.സുനിമോൾ, പ്രസന്ന രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, രമാ മോഹൻ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ മോഹനൻ, കെ.ആർ രാധാഭായി, സ്വർണ്ണമ്മ എന്നിവർ പ്രസംഗിച്ചു.