ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണാ കോളേജ് ഭൗതികശാസ്ത്ര വിഭാഗവും സയൻസ് ഫോറവും ഐ.ക്യു.എ.സിയും തിരുവനന്തപുരം ജ്യോതിശാസ്ത്ര നീരീക്ഷണാലയവും സംയുക്തമായി ഏകദിന സെമിനാറും ബോധവത്കരണ ക്ലാസും നടത്തി. ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഓണററി ഡയറക്ടറും കേരള സർവകലാശാല ഭൗതികശാസ്ത്ര വിഭാഗം അസ്സോസിയേറ്റ് പ്രാഫ.ഡോ.ആർ.ജയകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷെറിൻ അദ്ധ്യക്ഷത വഹിച്ചു. വിസ്മൃതിയിലായ അഗസ്ത്യാർ വാനനിരീക്ഷകേന്ദ്രം എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു. ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ.കെ ശ്രീലത, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.സ്മിത ശശിധരൻ, കുമാരി പാർവ്വതി എസ്സു് കുമാർ എന്നിവർ പ്രസംഗിച്ചു.