അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടുർ ,പറക്കോട് ബ്ലോക്കുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രകടനവും ധർണയും ഇന്നു നടക്കും. രാവിലെ 9.30ന് അടൂർ എ. ഇ. ഒ ഓഫീസിനു മുന്നിലുള്ള റോഡിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ഗാന്ധിസ്മൃതി മൈതാനം ചുറ്റി പുതിയ പാലത്തിനു സമീപം അവസാനിക്കും. നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്യും. അടൂർ ബ്ലോക്ക് പ്രസിഡന്റ് എൻ.ഭാസ്കരൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ സംസാരിക്കും.