
അടൂർ : അപകടമേഖലയായി മാറികൊണ്ടിരിക്കുന്ന, ബൈപ്പാസിനെ സംരക്ഷിക്കണമെന്നും യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ നേതൃത്വത്തിൽ അടൂർ ബൈപ്പാസിന് സമീപം സായാഹ്ന ധർണ സംഘടിപ്പിച്ചു. നഗരസഭചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.അഖിൽ, ബോബി മാത്തുണ്ണി, അടൂർ സൈമൺ, ലക്ഷ്മി മംഗലത്ത്, കൗൺസിലർ അനിതാകുമാരി എന്നിവർ പ്രസംഗിച്ചു. എം.ജെ.ബാബു, സേതുകുമാരൻ നായർ, ആർ.രാജൻ,രാജി ചെറിയാൻ, അപ്സര സനൽ, രാജി ചെറിയാൻ, പ്രശാന്ത് ചന്ദ്രൻപിള്ള, അടൂർ ശശാങ്കൻ, ജേക്കബ് യോവേൽ, ജ്യോതികുമാർ എന്നിവർ നേതൃത്വം നൽകി.