കടമ്പനാട് :മണ്ണടി വടക്കേടത്ത് കാവ് ദേവീക്ഷേത്രത്തിലെ കാർത്തിക പൊങ്കാല നാളെ രാവിലെ 7.30 ന് നടക്കും. ക്ഷേത്രം മേൽശാന്തി സനൽകുമാരരും, പഴയകാവ് ക്ഷേത്രം മേൽശാന്തി വായൂർ മഠം ശിവദാസൻ പോറ്റിയും ചേർന്ന് ശ്രീകോവിലിൽ നിന്നും ഭദ്രദീപം പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, ഭാഗവതപാരായണം, നവകം, കാർത്തികവിളക്ക്, കളമെഴുതും പാട്ടും എന്നിവയും ഉണ്ടായിരിക്കുന്നതാണ്.