ശബരിമല : കെ.എസ്.ആർ.ടി.സിയുടെ നിലയ്ക്കൽ - പമ്പ ചെയിൻ സർവ്വീസ് വരുമാനം പത്ത് കോടിയിലെത്തി. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വരവ് വർദ്ധിച്ചതോടെ വിവിധ ഡിപ്പോകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിക്കുന്നുണ്ട്. ഇപ്പോൾ 189 ബസുകൾ ചെയിൻ സർവ്വീസ് നടത്തുന്നു.
രണ്ട് ദിവസത്തിനകം 15 എ.സി ലോ ഫ്‌ളോർ ബസുകൾ കൂടി എത്തും. ഇതോടെ എ.സി ബസുകളുടെ എണ്ണം 60 ആകും. നിലവിലെ 189 ബസുകളിൽ 45 എണ്ണം എ.സി ലോ ഫ്‌ളോർ ബസുകളാണ്. ഇന്നലെ മാത്രം 2,055 റൗണ്ട് സർവീസുകളാണ് ഇരു ഭാഗത്തേക്കുമായി നടത്തിയത്.
നിലയ്ക്കൽ - പമ്പ എ.സി ബസുകൾക്ക് 80 രൂപയും മറ്റുഎല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.