പന്തളം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ജില്ലാ മണ്ണ് പരിശോധനാശാലയുടെയും പന്തളം കൃഷിഭവന്റെയും നേതൃത്വത്തിൽ സൗജന്യ മണ്ണ് പരിശോധനാ കാമ്പയിൻ നടത്തി. കുരമ്പാല തെക്ക് ക്ഷീരോല്പാദക സഹകരണ സംഘത്തിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ രാജേഷ് കുമാർ, അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് പുഷ്പ എസ്, കൃഷിഭവൻ ഉദ്യോഗസ്ഥരായ ശാരി ശങ്കർ, പരമേശ്വരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.