പന്തളം :തോന്നല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാ വേദി രൂപീകരിച്ചു . .ടി.ശാന്തകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി പ്രസിഡന്റ് അഡ്വ. എസ്. കെ.വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തെപ്പറ്റി പ്രൊഫ. വി.രമാദേവി ക്ലാസെടുത്തു. സ്വർണ്ണമ്മ.പി കെ,വൽസല,രജനി രാജീവ്,പി ജി രാജൻബാബു, സന്തോഷ്.ആർ,പി ആർ രാജശേഖരൻ , ടി എസ്, ശശിധരൻ, ഡോ.അനിതാ രാജൻ, എന്നിവർ സംസാരിച്ചു.ഭാരവാഹികൾ വി.രമാദേവി (പ്രസിഡന്റ് ),വൽസലശിവശങ്കരൻ (വൈസ് പ്രസിഡന്റ് ),സ്വർണ്ണമ്മ പി കെ (സെക്രട്ടറി),ഉജാല പി കെ (ജോ.സെക്രട്ടറി)