06-pdm-nss
യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി സമ്മേളനം ഉത്ഘാടനം ചെയ്യുന്നു

പന്തളം : പന്തളം എൻ. എസ്. എസ്. യൂണിയന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായ വിതരണവും, പ്രതിഭാസംഗമവും നടന്നു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. കെ. പദ്മകുമാർ, എ. കെ. വിജയൻ, പറന്തൽ രാമകൃഷ്ണ പിള്ള, ജയചന്ദ്രൻ പിള്ള, സി. ആർ. ചന്ദ്രൻ, ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ, ശ്രീധരൻ പിള്ള,എൻ. എൻ. ഡി.നാരായണ പിള്ള, മോഹനൻ പിള്ള, ആർ. ഹരിശങ്കർ, വിജയകുമാർ, ജി. ശങ്കരൻ നായർ, സരസ്വതി അമ്മ, വി.പ്രശാന്ത് കുമാർ, എന്നിവർ പ്രസംഗിച്ചു. ധനസഹായം വിതരണം ചെയ്തു.സ്‌കൂൾ യുവജനോത്സവത്തിൽ മികവ് തെളിയിച്ച പന്തളം എൻ. എസ്. എസ്. ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിനെയും, പന്തളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്‌കൂളിനെയും പന്തളം എൻ. എസ്. എസ് ഗേൾസ് ഹൈ സ്‌കൂളിനെയും അനുമോദിച്ചു.