വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുവാനായി 2567000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സംയോജിത വിള പരിപാലന മുറകൾ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുക, മൂല്യ വർദ്ധനവിലൂടെ കർഷകന് അധിക വരുമാനം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേര ഗ്രാമം.ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉല്പാദിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അതുവഴി കേര കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പിലാക്കുവാൻ പഞ്ചായത്ത് കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് എം.എൽ.എ അറിയിച്ചു.