 
പന്തളം: നഗരസഭയിലെ തെരുവുവിളക്കുകൾ തെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൗൺസിലറുമായ കെ.ആർ രവി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ,ഡി.സി.സി സെക്രട്ടറി ജി.രഘുനാഥ്, യു ഡി എഫ് നഗരസഭാ കൺവീനർ എ.നൗഷാദ് റാവുത്തർ, കേരളാ കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് ജോൺ തുണ്ടിൽ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമഞ്ജു വിശ്വനാഥ്, കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് പന്തളം വാഹിദ് എന്നിവർ സംസാരിച്ചു.