മല്ലപ്പള്ളി : കോമളം പുതിയ പാലത്തിന്റെ പണി തുടങ്ങണമെങ്കിൽ ഇതുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണമെന്ന എം എൽ.എ യുടെ നിലപാടിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ പ്രതിഷേധിച്ചു. പുതിയ വാദത്തിനു പിന്നിലെ കൗശലം ജനം തിരിച്ചറിയും. ടെൻഡർ വ്യതിയാനത്തിന് സർക്കാരിന്റെ അംഗീകാരം വാങ്ങി ടെൻഡർ നടപടികൾ പൂർത്തിയാക്കുകയാണ് എം.എൽ.എ ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.