തിരുവല്ല: എം.ജി.സോമൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് എം.ജി.സോമൻ ഫൗണ്ടേഷൻ നടത്തിയ നാടകോത്സവത്തിൽ കൊച്ചി എം.വി. ദേവൻ കലാഗ്രാമത്തിന്റെ ടാർഗറ്റ് മികച്ച നാടകമായി തിരഞ്ഞെടുത്തു. കൊച്ചിൻ സമ്മർ ഫോക്സിന്റെ ക്വാറിയാണ് രണ്ടാം സ്ഥാനം നേടിയത്. മികച്ച സംവിധായകൻ - വാട്സൺ വില്യം (എം.വി.ദേവൻ കലാഗ്രാമം, കൊല്ലം), മികച്ച രചന - സന്തോഷ് വർമ്മ ( നാടകം വന്ദേ മാതരം), മികച്ച നടൻ - സന്തോഷ് വർമ്മ (നാടകം വന്ദേമാതരം, ആപ്പിൾ കാർട്ട്, തൃപ്പൂണിത്തറ), മികച്ച നടി - അനിത തങ്കച്ചൻ (നാടകം ക്വാറി, കൊച്ചിൻ സമ്മർ ഫോക്സ്), സ്പെഷ്യൽ ജൂറി അവാർഡ് - ബിന്ദു പ്രദീപ്, സവ്യസാചി, തിരുവനന്തപുരം). മികച്ച നാടകത്തിന് 25000 രൂപയും ട്രോഫിയും പ്രശസ്തി പത്രവും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനം.ജേതാക്കൾക്ക് 19ന് തിരുവല്ല വിജയ ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന എം.ജി.സോമൻ സ്മൃതി സന്ധ്യയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് എം.ജി.എസ്.ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി അറിയിച്ചു.