1
എ ഐ ടി യു സി എഴുമറ്റൂർ മണ്ഡലം കൺവൻഷൻ എ.ഐ.ടി. യു.സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: എ.ഐ.ടി.യു.സി എഴുമറ്റൂർ മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ഡി. സജി ഉദ്ഘാടനം ചെയ്തു. .സി.പി.ഐ എഴുമറ്റൂർ മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീശ്,കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം,കോട്ടാങ്ങൽ പഞ്ചായത്ത് അംഗം കെ.ആർ കരുണാകരൻ,ജെയിംസ് ജോൺ,പി.ടി മാത്യു,പി.പി സോമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജെയിംസ് ജോൺ(പ്രസിഡന്റ്), പി.എസ് ജോർജ്,ബിജു ചെറുകോൽ (വൈസ് പ്രസിഡന്റുമാർ), അനീഷ് ചുങ്കപ്പാറ(സെക്രട്ടറി), ഷിബു ലൂക്കോസ്,രാജു തോമസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.