 
കോഴഞ്ചേരി : കേരള കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. ജില്ല ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനസമിതി അംഗങ്ങളായ തോമസ് മാത്യു ഇടയാറന്മുള, അഡ്വ.ബിജോയ് തോമസ്, രാധാകൃഷ്ണൻനായർ, തോമസ് മോഡി, കർഷക യൂണിയൻ ജില്ല പ്രസിഡന്റ് ജോൺ വി.തോമസ്, എ.ജെ. സൈമൺ, സിറിൾ സി.മാത്യു, അഭിലാഷ് കെ.നായർ, ഷിബു കുന്നപ്പുഴ, വിനോദ് ജി.നായർ, സിജു കുര്യൻ, വി.സി.തോമസ്, കുഞ്ഞുമോൻ കെങ്കിരേത്ത്, ബാബു ജി.തര്യൻ, അലക്‌സ് വി.മാത്യു, ഷിബു സി.സാം, ഹാൻലി ജോൺ എന്നിവർ പ്രസംഗിച്ചു.