sabarimala-

റാന്നി : തിരുവിതാംകൂർ ഹിന്ദുധർമ്മപരിഷത്തിന്റെ മൂന്നാമത് സേവന കേന്ദ്രം അങ്ങാടി പരിഷത്ത് ഹാളിൽ ആരംഭിച്ചു. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി വളയനാട് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. റാന്നി എസ്.ഐ.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. അങ്ങാടി വില്ലേജ് ഓഫീസർ എസ്.ജയരാജ് , ശ്രീനി ശാസ്താംകോവിൽ, പ്രസാദ് കുമാർ, ജഗന്നാ രാജൻ, വത്സലാ വിജയൻ, കെ.കെ.ഭാസ്കരൻ നായർ, കെ.കെ.സോമൻ, സുമതി ദാമോദരൻ, മഹാലക്ഷിയമ്മ എന്നിവർ പ്രസംഗിച്ചു.