തിരുവല്ല: സംസ്ഥാനതല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലാ ബോക്സിങ് ടീമിലെ സീനിയർ വനിത 81+ വിഭാഗത്തിൽ, അക്സ മറിയം ഷിബു വെള്ളി മെഡൽ കരസ്ഥമാക്കി. സീനിയർ പുരുഷ വിഭാഗത്തിൽ അൽതാഫ് ഹുസൈൻ നാലാം സ്ഥാനവും അശ്വിൻ കൃഷ്ണ അഞ്ചാം സ്ഥാനവും നേടി. കോച്ച് അഡ്വ. ദാനിയേൽ കാരിക്കോട്ട്, ട്രയിനർ വിശാൽ വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ ടീമിന്റെ പരിശീലനം.