അടൂർ: അടൂർ ഐ.എച്ച്.ആർ.ഡി അപ്ളൈഡ് സയൻസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് എല്ലാ സീറ്റിലും വിജയിച്ചു. അൽസ എ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ- ആര്യാ എം.രാജു, ആർട്സ് ക്ലബ് സെക്രട്ടറി- എസ്.അനന്തകൃഷ്ണൻ, മാ​ഗസിൻ എഡിറ്റർ- ബിനിജ പി. പിള്ള, സ്പോർട്സ് ക്ലബ് സെക്രട്ടറി- മിഥുൻ മോഹൻ, വനിത പ്രതിനിധി- ആർ. സ്നേഹ, ആദ്യ വർഷ കോളേജ് പ്രതിനിധി- സോനു ബിജു. വിജയികളെ എ.ഐ.എസ്.എഫ് സംസ്ഥാന ജോ സെക്രട്ടറി ബിബിൻ എബ്രഹാം, ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.അഖിൽ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദേവദത്ത് എസ്, ആരോമൽ, അദർശ്, ആദിത്യൻ, പ്രതീഷ്, വില്യം, ശ്രീകുമാർ, ജോൺ, അലൻ, വിഷ്ണു തുടങ്ങിയവർ അഭിനന്ദിച്ചു.