 
തിരുവല്ല: പി.കെ.സി.എസ് നേതൃത്വം നൽകുന്ന കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കനിവ് കലാസന്ധ്യയും മെഗാഷോയും 27ന് വൈകിട്ട് 6.30ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. കലാകാരന്മാരായ സ്റ്റീഫൻ ദേവസി, സിത്താര കൃഷ്ണകുമാർ,ഹരിശങ്കർ എന്നിവർ നേതൃത്വത്തിലാണ് മെഗാഷോ. കലാസന്ധ്യയുടെ പ്രവേശന പാസ് വിതരണം ജില്ലാജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും മുൻ ഡയറ്റ് പ്രിൻസിപ്പലുമായ ഡോ.ആർ.വിജയമോഹനന് നൽകി ഉദ്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം.എൽ.എക്ക് നൽകി മെഗാഷോ ബ്രോഷർ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നിർവഹിച്ചു. മുൻ ഇന്ത്യൻ ടീം ഗോൾകീപ്പർ കെ.ടി.ചാക്കോ, കഥകളി വിദ്വാൻ തലവടി അരവിന്ദാക്ഷൻ, സംസ്ഥാന നാടക അവാർഡ് ജേതാവ് ബാബുരാജ്, സീരിയൽ സിനിമാ നടൻ അയിരൂർ മോഹൻ, തിരുവല്ല കനിവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സെക്രട്ടറി അഡ്വ.ആർ.മനു, ട്രഷറാർ ജെനു മാത്യു, കെ.ബാലചന്ദ്രൻ,സി.എൻ.രാജേഷ്, പ്രകാശ് എന്നിവർ സംസാരിച്ചു.