paamp
അങ്ങാടിക്കൽ മുളയറയിൽ കണ്ടെത്തിയ പെരുമ്പാമ്പുകളെ വനപാലകർ പിടികൂടിയപ്പോൾ

കൊടുമൺ : അങ്ങാടിക്കൽ മുളയറ റേഷൻ കടയ്ക്കു സമീപമുള്ള ദീപുവിന്റെ റബർ തോട്ടത്തിൽ നിന്ന് മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. പഞ്ചായത്തംഗം വി.ആർ ജിതേഷ് കുമാർ അറിയിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തിയത്.
കോന്നിയിൽ നിന്ന് ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സ് അംഗങ്ങളായ ദിലീപ് ആർ.നായർ, കെ.എം രഞ്ജിത്ത്, കെ.ജയൻ, വാച്ചർ സന്തോഷ്, നാട്ടുകാരായ മുളയറ മോഹനൻ, ജയൻ പാലനിൽക്കുന്നതിൽ എന്നിവർ ചേർന്നാണ് മൂന്ന് പെരുമ്പാമ്പുകളേയും പിടികൂടി പ്രത്യേക തരം കൂടുകളിലാക്കി കൊണ്ടുപോയത്.