inagu
പെരിങ്ങര പരുത്തിമൂട്ടിൽപ്പടി -ഒഴുക്കുനീറ്റിൽപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം മാത്യു റ്റി.തോമസ് എം.എൽ.എ നിർവ്വഹിക്കുന്നു

തിരുവല്ല: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പെരിങ്ങര പഞ്ചായത്ത് 14-ാം വാർഡിലെ പരുത്തിമൂട്ടിൽ പടി -ഒഴുക്കുനീറ്റിൽ പടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അദ്ധ്യക്ഷയായി. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ.നായർ, പഞ്ചായത്ത് അംഗം ഷീന മാത്യു, എൽ.ഡി.എഫ് പെരിങ്ങര പഞ്ചായത്ത് കൺവീനർ പ്രമോദ് ഇളമൺ, പഞ്ചായത്ത് അംഗം റിക്കു മോനി വർഗീസ്, റീബിൽഡ് കേരള ഇനീഷ്യറ്റീവ് എക്സി.എൻജിനീയർ ബൻസി ലാൽ, സജികുമാർ എന്നിവർ സംസാരിച്ചു.