തിരുവല്ല: വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ആഘോഷിച്ചു. യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. സമ്പൂർണ്ണ നാരായണീയ പാരായണവും ഭാഗവത പ്രഭാഷണവും ഗ്രന്ഥസമർപ്പണവും അന്നദാനവും നടത്തി. ചടങ്ങുകൾക്ക് കൃഷ്ണൻ നമ്പൂതിരി, വിജയമ്മ, പരമേശ്വര അയ്യർ, ചിറ്റേഴത്ത് ഗോപിനാഥൻ, ശ്രീനാഥ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.