തിരുവല്ല : കാർഷിക രംഗത്തെ സൊസൈറ്റികൾ ഇടപെടണമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

ഹോർട്ടികൾച്ചറൽ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ 2022- 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ യന്ത്രവൽകരണതിനു സർക്കാർ നിരവധി സബ്‌സിഡി നല്കുന്നുണ്ടങ്കിലും അതു കർഷകരിൽ നേരിട്ട് എത്തിക്കുവാൻ ഹോർട്ടികൽച്ചർ സൊസൈറ്റിയെപ്പോലുള്ള സംഘടനകൾക്ക് കഴിയണം. കാർഷീകമേഖലയിൽ കർഷകർ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്തെ തരിശ് കിടക്കുന്ന കൃഷിയിടങ്ങൾ കാർഷീക വൃത്തിക്ക് അനുയോജ്യയാക്കണമെന്നു എം.പി അഭിപ്രായപ്പട്ടു. സൊസൈറ്റി പ്രസിഡന്റ് ബിജു ലങ്കാഗിരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പ്രസാദ് തോമസ് കോടിയാട്ട്, പി.ഡി. ജോർജ്, സാം ഈപ്പൻ , ടി.കെ. സജീവ്,ഇ.എ ഏലീയാസ്, ജെയിംസ് .ടി, വത്സമ്മ ജോൺ, മേരി തോമസ്, ബേബി സഖറിയ ടൈറ്റസ്, മാത്യൂസ് ജോൺ, വി.എം. സദാശിവൻപിള്ള, ഈ.സി മാത്യു, ജയകുമാർ വള്ളംകുളം, ലാജി മാത്യു, മാത്യൂസ് ചാലക്കുഴി എന്നിവർ പ്രസംഗിച്ചു.