ചെങ്ങന്നൂർ: കേരള സർവകലാശാലയ്ക്ക് കീഴിൽ നടത്തിയ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിലെ മൂന്നു കോളേജുകളിലും എസ്.എഫ്.ഐ. യൂണിയൻ നിലനിറുത്തി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, എസ്.എൻ. കോളേജ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ. വിജയിച്ചത്. കോളേജ് യൂണിയൻ ഭാരവാഹികൾ : ചെയർമാൻ, വൈസ് ചെയർമാൻ, ജന.സെക്രട്ടറി,യു.യു.സി., മാഗസിൻ എഡിറ്റർ,ആർട്‌സ് ക്ലബ് സെക്രട്ടറി എന്ന ക്രമത്തിൽ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് വിഷ്ണു കൊച്ചുമോൻ, ദയാ സജി, എ.എം.മനു, എ.അഖിൽജിത്ത്, എ.അപർണ, എസ്.അൽ അമീൻ, ആൽവിൻ തോമസ്, ചെങ്ങന്നൂർ ശ്രീനാരായണ കോളേജ് വി.ഗംഗ, വി.ആശ എസ്.അഭിരാമി, ജോൺ മരിയ ക്രിസ്റ്റി, അഭിഷേക് വി.നായർ, അഭിജിത്ത് അജയ് ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് ആകാശ് ജി അനിൽ, ബി.ടി. അക്ഷയ, പി.കെ അഭിരാജ്, അബിൻ ജേക്കബ് മനോജ്, എ.ടി.ഫേബ, എസ്.സനൂപ് ദാസ് ചെങ്ങന്നൂർ പേരിശേരി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പാർലമെന്ററി രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി. ഭാരവാഹികൾ അക്ഷയ് എസ്.രാജൻ, പൂജ, എ.നായർ, പി.അക്ഷയ അർജുൻ ആർ.റെജി ആരോൺ ഫിലിപ്പ് തോമസ്, അനീസ് ബഷീർ.