ചെങ്ങന്നൂർ: തെരുവുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തിരുവൻവണ്ടൂർ പന്ത്രണ്ടാം വാർഡ് പള്ളത്ത് തോണ്ടപ്പടി കൊച്ചുമോൾ (45) നെയാണ് തെരുവുനായ കടിച്ചത്. വീടിന് സമീപം വസ്ത്രം അലക്കിക്കൊണ്ടു നിന്നപ്പോഴാണ് റോഡിൽകൂടി ഓടിവന്ന നായ കടിച്ചത്. മുട്ടിന് താഴെയാണ് കടിയേറ്റത്. കൊച്ചുമോൾ ബഹളം വച്ചതിനെത്തുടർന്ന് സമീപവാസികളും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ഗോപിയും ചേർന്ന് തിരുവല്ല ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് നാട്ടുകാർക്ക് സംശയമുണ്ട്.