Dr. Ambedkar Day

ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി ആയിരുന്ന ഡോ.ബി.ആർ അംബേദ്കർ അന്തരിച്ച ദിനമാണ് ഡിസംബർ 6. 1891 ഏപ്രിൽ 14ന് ജനിച്ച അംബേദ്കർ 1956 ഡിസംബർ 6ന് അന്തരിച്ചു.

St .Nicholas Day

മഞ്ഞു പെയ്യുന്ന രാജ്യമായ ഫിൻലാൻഡിന്റെ ദേശിയ ദിനമായ ഡിസംബർ 6 തന്നെയാണ് സെന്റ് നിക്കോളാസ് ദിനമായി ആചരിക്കുന്നത്.

National Miners Day

1907 ഡിസംബർ 6ന് വെസ്റ്റ് വിർജിനിയായിലെ മോണോഗറിൽ 362 പേരുടെ മരണത്തിനിടയാക്കിയ ഖനി അപകടത്തിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഡിസംബർ 6 National Miners Day ആയി ആചരിക്കുന്നു.

ദേശിയ സിവിൽ ഡിഫൻസ് ദിനം
ഇന്ത്യയിലെ ദേശീയ സിവിൽ ഡിഫൻസ് ദിനം എല്ലാവർഷവും ഡിസംബർ 6ന് ആഘോഷിക്കുന്നു.

ഫിൻലന്റ്
വടക്കൻ യൂറോപ്പ്യൻ രാജ്യമായ ഫിൻലന്റിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്ന ദിനമാണ് ഡിസംബർ 6. 1917 ഡിസംബർ 6ന് റഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടി.