ചെങ്ങന്നൂർ: അരീക്കര പത്തിശേരിൽ ശിവക്ഷേത്രത്തിലെ മഹാമൃത്യുഞ്ജയഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, ലളിതാസഹസ്രനാമാർച്ചന എന്നിവ 10ന് നടക്കും. ക്ഷേത്രതന്ത്രി പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും.

രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യം. 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് ത്രികാല ഭഗവതിസേവയുടെ ഉഷഃപൂജ. 8.30ന് മഹാമൃത്യുഞ്ജയ ഹോമം, തുടർന്ന് ത്രികാല ഭഗവതിസേവയുടെ ഉച്ചപൂജ. 11.30ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, പ്രസാദമൂട്ട്. വൈകിട്ട് 5.30ന് ഭഗവതിസേവ, ലളിതാസഹസ്രനാമാർച്ചന. 6.45ന് ദീപാരാധന, അത്താഴപൂജ എന്നിവ നടക്കുമെന്ന് ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ എന്നിവർ അറിയിച്ചു. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ 8289958400, 9048350380 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.