ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രചാരണം സംഘടിപ്പിക്കാൻ ലോക് താന്ത്രിക് ജനതാദൾ ബുധനൂർ പഞ്ചായത്ത് പ്രവർത്തകയോഗം തീരുമാനിച്ചു. 14 മുതൽ ഭവനസന്ദർശനവും ജനുവരി ആദ്യവാരം എണ്ണയ്ക്കാട്ട് സമരസായാഹ്നവും നടത്തും. വിലക്കയറ്റം ജനജീവിതം ദു:സഹമാക്കിയെന്ന് യോഗം കുറ്റപ്പെടുത്തി. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ബുധനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുര്യൻ മൈനാത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, ജില്ലാസെക്രട്ടറി പ്രസന്നൻ പള്ളിപ്പുറം, മഹിളാജനതാദൾ സംസ്ഥാനകമ്മിറ്റിയംഗം ചെല്ലമ്മ രാഘവൻ, എം.എം.മാധവൻ, കെ.പത്മകുമാരപിള്ള, വി.ആർ.വത്സല, എം.കെ.വിജയകുമാർ ഉളുന്തി എന്നിവർ പ്രസംഗിച്ചു.