അടൂർ : വിലക്കയറ്റത്തിനും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കുമെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹന പ്രചരണ ജാഥ ഇന്ന് മുതൽ 11 വരെ നടക്കും. ഇന്ന് ഏറത്ത് വയല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് മണക്കാല ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്യും. 8 ന് രാവിലെ ഏഴംകുളത്ത് കെ.പി.സി.സി മുൻ നിർവാഹകസമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഏനാത്ത് ജംഗ്ഷനിൽ എ.ഐ.സി.സി സെക്രട്ടറി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 9 ന് മണ്ണടിയിൽ യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കടമ്പനാട്ട് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം ലിജു ഉദ്ഘാടനം ചെയ്യും. 10 ന് പറക്കോട്ട് ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്യും. അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ ചേരുന്ന സമാപന സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനംചെയ്യും. 11 ന് തെങ്ങമം ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. പതിനാലാം മൈലിൽ ചേരുന്ന സമാപന സമ്മേളനം കെ.പി.സി.സി മെമ്പർ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണ്ണടി പരമേശ്വരനും, പബ്ലിസിറ്റി കൺവീനർ ബേബി ജോണും അറിയിച്ചു..