ഏഴംകുളം : ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നീർത്തടങ്ങളിൽ നീരുറവ നീർത്തട നടത്തം നടത്തി. അറുകാലിക്കൽ നീർത്തടത്തിലെ നീർത്തട നടത്തം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ലിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.ആർ.ബേബിലീന, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ ആതിര ഓമനക്കുട്ടൻ,സിനി അനിൽ, സുജിത.എസ് എന്നിവർ സംസാരിച്ചു. അറുകാലിക്കൽ നീർത്തടത്തിലെ പാടശേഖരങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവ കേന്ദ്രീകരിച്ച് 4 കിലോമീറ്റർ നീർത്തട നടത്തത്തിൽ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളും കർഷകരും പങ്കാളികളായി