മല്ലപ്പള്ളി : എഴുമറ്റൂർ -പടുതോട് - ബാസ്റ്റോ റോഡിലെ കുഴിയടപ്പ് വീണ്ടും ആരംഭിച്ചു. കാൽനടയാത്ര പോലും ദുഷ്കരമായ റോഡിൽ നിരന്തരം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും, റോഡിലെ വലിയ ഗർത്തങ്ങളെക്കുറിച്ചും കേരള കൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തത് വലിയ ചർച്ചയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുഴിയടപ്പ് നടപടി ആരംഭിച്ചത്. 5.23 കിലോമീറ്റർ ദൂര പരിധിയിലുള്ള റോഡിലെ മുഴുവൻ ഭാഗങ്ങളും പൂർണമായി തകർന്ന നിലയിലാണ്. മേഖലയിലെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുടെയുടെയും അനാസ്ഥയ്ക്ക് എതിരെ ജനകീയ സമിതിയും അക്ഷേപം ഉന്നയിച്ചിരുന്നു. 2018 -ൽ 82 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളും തുടർന്ന് മൂന്ന് തവണ അറ്റകുറ്റപണികളും നടത്തിയെങ്കിലും റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമായിരുന്നില്ല. ഇതോടെ റോഡ് ഉന്നത നിലവാരത്തിലാക്കണമെന്ന ആവശ്യവും ശക്തമായി. റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുവാൻ11.5 കോടി അനുവദിച്ചെങ്കിലും പ്രവർത്തന അനുമതിക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ്.
.........................
പ്രവർത്തന അനുമതി ലഭിക്കുന്ന മുറയ്ക്ക് താല്ക്കാലിക നവീകരണം നടത്തി റോഡ് ബിഎം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തികരിക്കും. യാത്രാ ക്ലേശം ഒഴിവാക്കുന്നതിന് താല്ക്കാലിക സംവിധാനം മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.
പൊതുമരാമത്ത് നിരത്ത്
വിഭാഗം അസിസ്റ്റന്റ് എൻജിനീയർ